കുന്ദമംഗലം: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ബ്ലോക്കിൽ സമഗ്ര കാർഷിക പദ്ധതി രേഖ വിശകലനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ആത്മ പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടർ ജോജോസ് പദ്ധതി വിശദീകരിച്ചു. വിവിധ പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുത്ത ഇരുപതോളം പ്രോജക്ടുകൾ കൃഷി ഓഫീസർമാരായ സന്ധ്യ, ദർശന ദിലീപ് ,രേണുക, ശ്രീജ ,ടിൻസി ടോം , ജെ.ദീപ , രാജശ്രീ , രമ്യ , ശ്യാം ദാസ് എന്നിവർ അവതരിപ്പിച്ചു. കുന്ദമംഗലം കൃഷി അസി. ഡയറക്ടർ എം.കെ. ശ്രീവിദ്യ സ്വാഗതവും പെരുമണ്ണ കൃഷി ഓഫീസർ സന്ധ്യ നന്ദിയും പറഞ്ഞു,