kunnamangalamnews
കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽസംഘടിപ്പിച്ച സ്പോർട്സ് ഉച്ചകോടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ സംസാരിക്കുന്നു

കുന്ദമംഗലം: കായിക വികസന മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ഉച്ചകോടി നടന്നു. കായിക പ്രതിഭകൾ, കായിക അദ്ധ്യാപകർ , സ്പോർട്സ് ക്ലബ് പ്രതിനിധികൾ, സാഹകരണ സ്ഥാപനങ്ങൾ , വായനശാലകൾ വ്യാപാരി വ്യവസായി സംഘടനകൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു. കുന്ദമംഗലത്ത് വിപുലമായ സൗകര്യങ്ങളുള്ള സ്റ്റേഡിയം നിർമ്മിക്കുവാനുള്ള പദ്ധതി ചർച്ച ചെയ്തു. പ്രസിഡന്റ് ലിജി പുൽകുന്നുമ്മേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി .അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ട്രഷറർ ഇബ്രാഹിം പദ്ധതി വിശദീകരിച്ചു. പുതിയ കമ്മിറ്റി രൂപീകരണം നടന്നു. ചെയർമാൻ ചന്ദ്രൻ തിരുവലത്ത് സ്വാഗതം പറഞ്ഞു.