വടകര: മണിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി വികസന സെമിനാർ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി .കെ .അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ പദ്ധതി രേഖയും കില ആർ.പി മനോജൻ കൊയപ്ര വികസന കാഴ്ചപ്പാടും അവതരിപ്പിച്ചു. കെ.വി റീന ,എം ശ്രീലത, ശ്രീജ പുല്ലരൂൽ എം.ജയപ്രഭ എന്നിവർ പ്രസംഗിച്ചു. ചെരണ്ടത്തൂർ ചിറ ഫാം ടൂറിസം, ചൊവ്വാപ്പുഴ ടൂറിസം, വനിതകൾക്കുള്ള ഇൻഡോർ ജിം ജൻഡർ പാർക്ക്, ഭിന്നശേഷിക്കാർക്കുള്ള വൊക്കേഷണൽ ട്രെനിംഗ് സെന്റർ, റീഹാബിലേഷൻ സെന്റർ, സമഗ്ര കാർഷിക വികസന പദ്ധതി, വയോജനങ്ങൾക്കുള്ള സമഗ്ര ആരോഗ്യ പരിപാടി എന്നിവ ചർച്ച ചെയ്തു.