രാമനാട്ടുകര: ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമിയിൽ നിന്ന് 2003 മുതൽ 2023 കാലയളവിൽ പഠിച്ചിറങ്ങിയ ഐ.എ.എസ്, ഐ.പി. എസ്, ഐ.എഫ്.എസ് തുടങ്ങി രാജ്യത്തെ സിവിൽ സർവീസ് മേഖലയിൽ സേവനമനുഷ്ഠിക്കുന്നവരുടെ സംഗമമായ ഓഫീസേഴ്സ് സമ്മിറ്റ് ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനംചെയ്തു. കോളേജ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റും പി. എം സിവിൽ സർവീസ് അക്കാദമി ചെയർമാനുമായ പി കെ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ ജി. മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി.