img20240106
മുക്കം ഫെസ്റ്റ് 2024 ൻ്റെ കാൽനാട്ടൽ കർമ്മം ലിൻ്റാേ ജോസഫ് എം.എൽ.എ നിർവ്വഹിക്കുന്നു

മുക്കം: മത്തായിചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 18 മുതൽ അഗസ്ത്യൻമുഴി സ്റ്റേഡിയത്തിൽ നടത്തുന്ന മുക്കം ഫെസ്റ്റ് 2024 ന്റെ കാൽനാട്ടൽ കർമ്മം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി. ടി. ബാബു, സംഘാടക സമിതി ഭാരവാഹികളായ എൻ. സുനിൽ കുമാർ, പി. പ്രശോഭ് കുമാർ, പി.ജോഷില, കെ.ടി. ബിനു, ബച്ചു ചെറുവാടി, കെ.ടി. നളേശൻ, ടി.പി രാജീവ്, ബിജുല മോഹൻ, കെ.കെ. ദിവാകരൻ, കെ.എം. മുഹമ്മദലി, എസ് . ജയപ്രസാദ്, എസ്. ഗിരീഷ്, എം. സുഭാഷ് എന്നിവർ പങ്കെടുത്തു.