കൊല്ലം: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾക്കെതിരെ ശബ്ദമുയർത്തി പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിലെ എസ്. സുകൃതയുടെ മിമിക്രി. സഹകരണമില്ലാത്ത അപഹരണ ബാങ്കുകൾ എന്ന തീമിലുള്ള അവതരണത്തിന് ഹൈസ്കൂൾ
വിഭാഗം മിമിക്രിയിൽ എ ഗ്രേഡും ലഭിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സുകൃത സംസ്കൃതം പ്രഭാഷണം, ഇംഗ്ലീഷ് സ്കിറ്റ് എന്നിവയിലും എ ഗ്രേഡ് സ്വന്തമാക്കി. സുരേഷ് കുമാറിന്റെയും സുബ്വലക്ഷ്മിയുടെയും മകളാണ്.