വടകര: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയ്സിന്റെയും വടകര അദ്ധ്യാപക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ഏകദിന നാടക കളരി 'തേൻമുട്ടായി' വടകര ടൗൺഹാളിൽ നടന്നു. നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ, കെ.സി. പവിത്രൻ, വൈസ് ചെയർമാൻ പി.സജീവ് കുമാർ, സിജി വട്ടക്കണ്ടി, കിരൺലാൽ എന്നിവർ പ്രസംഗിച്ചു. ജനുവരി 20, 21 തിയതികളിൽ വടകരയിൽ നടക്കുന്ന അഞ്ചാമത് ചോക്കുപൊടി അക്കാദമി കോൺഗ്രസിന്റെ അനുബന്ധ പരിപാടിയായാണ് നാടകക്കളരി സംഘടിപ്പിച്ചത്. മണിപ്രസാദ്, വിജേഷ് കെ.വി എന്നിവർ നേതൃത്വം നൽകി.