വടകര: ചോറോട് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ആബിദ.എൻ.സി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സബിത കെ.കെ , അബൂബക്കർ വി.പി, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാർ ടി.പി എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് ഓഫീസർ ബാബു. എം സ്വാഗതവും പ്രിയങ്ക സി.പി. നന്ദിയും പറഞ്ഞു. ബിരുദതലം മുതൽ ഉന്നത വിദ്യാഭ്യാസത്തിലേർപ്പെടുന്നതും, പ്രൊഫെഷണൽ കോഴ്സിന് പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ നൽകി വരുന്നത്.