കുന്ദമംഗലം: കന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിലെ പൂർവ ഓഫീസർമാരുടെയും ജീവനക്കാരുടെയും സംഗമം അഡ്വ.പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥിയായി. മുൻ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി.മിനി, വി.മുരളീധരൻ, എൻ. എസ്.സൂബീർ,വീരാൻ കുട്ടി, സി.കെ വിനോദ് കുമാർ,കെ.ജനാർദ്ദനൻ നായർ, വേലായുധൻ, മോഹൻകുമാർ, അഹമ്മദ് കോയ, സി.കെ അനിൽകുമാർ, ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു. സീനിയർ സൂപ്രണ്ട് ആശാകുമാരി സ്വാഗതം പറഞ്ഞു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോളാണ് സംഗമത്തിന്റെ ആശയം കൊണ്ടുവന്നത്.