 
നാദാപുരം: പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഇരുപത്തിരണ്ടാം വാർഷിക സപ്തദിന പ്രഭാഷണത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ എത്തിക്കുന്നതിന് വേണ്ടി ഹുസൈൻ കുന്നത്തും, പുന്നോറത്ത് അഹമ്മദ് ഹാജിയും നേതൃത്വം നൽകുന്ന ഉണർത്തു യാത്ര തുടങ്ങി. വിശുദ്ധ ഖുർആനിലെ സൂറത്ത് അത്തഗാബുൻ പ്രമേയമായ പ്രഭാഷണത്തിന് 12 മുതൽ നാദാപുരം പ്രകാശനഗരിയിൽ തുടക്കമാകും. നേതാക്കളായ ഒ.പി. മൊയ്തു ഫൈസി, നാസർ വാണിമേൽ, റിയാസ് കക്കംവെള്ളി, ഫള്ല് സഖാഫി പുളിയാവ്, നിസാർ ഫാളിലി താനക്കോട്ടൂർ, അബ്ദുല്ലത്തീഫ് സഖാഫി എ.ടി. തുടങ്ങിയ വിവിധ നേതാക്കളും അനുഗമിക്കുന്നുണ്ട്. ഉണർത്തു യാത്ര നാളെ സമാപിക്കും.