കൊല്ലം: പെൺകുട്ടികൾ നിറഞ്ഞ് 'തുഴഞ്ഞ' വഞ്ചിപ്പാട്ട് മത്സരത്തിൽ ആൺകരുത്തിൽ അരിയല്ലൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിന് എ ഗ്രേഡ്. ഹൈസ്‌കൂൾ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിലാണ് വേറിട്ട സാന്നിദ്ധ്യം കൊണ്ട് മലപ്പുറത്തെ ടീമംഗങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയത്. അരിയല്ലൂർ എം.വി ഹയർ സെക്കൻഡറിയിലെ നേഹൽ കൃഷ്ണയുടെ നേതൃത്വത്തിലാണ് ടീമിറങ്ങിയത്. ഹർഷ, ഫാത്തി മനജ, ദേവനന്ദ, ശ്രീനന്ദ, അഭിയ മൻഹ, ആര്യലാൽ, ഗൗരിനന്ദ, കീർത്തന, ശിവാനി എന്നിവരാണ് ടീമംഗങ്ങൾ. ഈ ഇനത്തിൽ മത്സരാർത്ഥികളായി എത്തിയത് പെൺകുട്ടികളായിരുന്നു. മനോജിന്റെ ശിക്ഷണത്തിലാണ് കുട്ടികൾ പരിശീലനം നടത്തിയത്‌. ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട് നേഹൽ കൃഷ്ണ.