 
കോഴിക്കോട്: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ വന്യജീവി ഫോട്ടോഗ്രാഫർമാർ വിവിധ കാടുകളിൽ നിന്നും പകർത്തിയ വന്യജീവി ഫോട്ടോ പ്രദർശനം ദ സൈലന്റ് ഡയലോഗ്സ് ഇന്ന് മുതൽ 14വരെ ലളിത കലാ ആർട്ട് ഗ്യാലറിയിൽ നടക്കും. ഇന്ന് രാവിലെ 11ന് എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രാഫറുമായ എൻ.എ നസീർ ഉദ്ഘാടനം ചെയ്യും. ഫുട്‌ബോൾ താരം സി.കെ വിനീത് മുഖ്യാതിഥിയാകും. ഫോട്ടോ വിൽപ്പനയിൽ നിന്നും ലഭിക്കുന്ന തുക പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കൃഷ്ണൻകുട്ടി, ഷൈനീജ് പി ,ഷാഹുൽ വാലസി, പ്രമോദ് സി.എൽ എന്നിവർ പങ്കെടുത്തു.