aprentice
അപ്രന്റീസ്ഷിപ്പ് മേള

കോഴിക്കോട്: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റേയും ആഭിമുഖ്യത്തിൽ കോഴിക്കോട് ആർ.ഐ സെന്ററും വനിതാ ഐ.ടി.ഐ യും സംയുക്തമായി പ്രാധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. ദിലീപ് എം.എസ് ഉദ്ഘാടനം ചെയ്തു. 14 സ്ഥാപനങ്ങളും 170 ട്രെയിനികളും പങ്കെടുത്ത മേളയിൽ നാല് കോൺട്രാക്ട് ഒപ്പുവച്ചു. നിഖിൽ പി.പി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അൻവർ, സന്തോഷ് കുമാർ.എൻ, സരീഷ് സി.കെ, മിന ഫർസാന, സുധീർ എ ജി, പ്രമോദ്കുമാർ പി, സുമേഷ് ടി എന്നിവർ പ്രസംഗിച്ചു. അബ്ദുൾ ഹമീദ് എൻ.കെ സ്വാഗതവും അബ്ദുസമദ് നന്ദിയും പറഞ്ഞു.