camp
ഒഞ്ചിയം സ്കൂൾ പരിസരത്ത് നടന മെഡിക്കൽ ക്യാമ്പ് കെ കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വടകര: സിംഫണി ഒഞ്ചിയവും കോഴിക്കോട് ആസ്റ്റർ മിംസും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒഞ്ചിയം സ്കൂൾ പരിസരത്ത് നടന്ന മെഡിക്കൽ ക്യാമ്പിൽ എട്ട് വിഭാഗങ്ങളിലായി നിരവധി പേർ ചികിത്സ തേടി. ക്യാമ്പ് കെ കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചോമ്പാല പൊലീസ് സബ് ഇൻസ്പെക്ടർ രാജേഷ് മുഖ്യാതിഥിയയി. മിംസ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. സുധീപ് കോശി കുര്യൻ, ഷമീർ എം പി, ശ്രീല എന്നിവർ പ്രസംഗിച്ചു. ടി.കെ നവീൻ സ്വാഗതം പറഞ്ഞു.