1
യുനെസ്കോ സാഹിത്യനഗരത്തിന്റെ സാരഥി മേയർക്ക് ദേവഗിരി കോളേജിൽ നൽകിയ ആദരവിൽ നിന്നും

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ സാഹിത്യ നഗരമായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെടുന്നതിൽ നേതൃത്വം നൽകിയ മേയർ ഡോ. ബീന ഫിലിപ്പിനെ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ ഇംഗ്ലീഷ് ഭാഷ വിഭാഗം (സെൽഫ് ഫിനാൻസിംഗ്) പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.സതീഷ് ജോർജ് ആദരിച്ചു. മേയർ ഭാഷാ സാഹിത്യവിഭാഗത്തിന്റെ വാർഷിക സാഹിത്യോത്സവമായ`ട്രൈബ് 2024' ന്റെ ലോഗോ പ്രകാശനം നടത്തി. വൈസ് പ്രിൻസിപ്പൽമാരായ ഫാ.ആന്റോ എൻ.ജെ , ഫാ. ഡോ. സുനിൽ ജോസ്, അക്കാഡമിക് കോഡിനേറ്റർ ഡോ. സനാതനൻ വെള്ളുവ, ഡോ. സി വി എബ്രഹാം, അപർണ കാർത്തിക് എന്നിവർ പ്രസംഗിച്ചു.