ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വാർഷികപദ്ധതി രൂപീകരണ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ.അനിത ഉദ്ഘാടനംചെയ്തു . പ്രസിഡന്റ് സി. അനിത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ കരട് വാർഷികപദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ സുരേഷ് ബാബു ആലങ്കോട്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ടി സുകുമാരൻ, ബീന.കെ, ആസൂത്രണ ഉപാദ്ധ്യക്ഷൻ സതീശൻ ചാലപ്പറ്റ, പി. ഷാജി, വിജയൻ മുണ്ടോത്ത്, പി വി. ഭാസ്ക്കരൻ കിടാവ്, ഇ എം ദാമോദരൻ പ്രസംഗിച്ചു. സുനിൽ ഡേവിഡ് സ്വാഗതവും സുജാത നമ്പൂതിരി നന്ദിയും പറഞ്ഞു.