2
ഫോട്ടോ: ഉന്നത വിജയം നേടിയ സി.പി.ഫായിസിനും ഡോ. മുംതസിറക്കുമുളള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ സമ്മാനിച്ചപ്പോൾ .

വാണിമേൽ: ഉന്നതവിജയം നേടിയ വധൂവരന്മാരെ വിവാഹ വേദിയിൽ അനുമോദിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഒന്നാം റാങ്ക് നേടി നിയമനം ലഭിച്ച സി.പി.ഫായിസിനെയും എം.ബി.ബി.എസ്.പരീക്ഷയിൽ ഉന്നത വിജയം നേടിയ കടവത്തൂരിലെ ഡോ.മുംതസിറയെയുമാണ് അനുമോദിച്ചത്. മുടവന്തേരിയിലെ അബ്ദുല്ലയുടെയും വയലുങ്കര നസീമയുടെയും മകൻ അഹമ്മദ് ത്വാസീമും കണ്ടോത്ത്കുനി വാഴയിൽമീത്തൽ അലിയുടെയും സക്കീനയുടെയും മകൾ ഫാത്തിമത്തുൽ ഫിദയുടെയും വിവാഹചടങ്ങിലായിരുന്നു അനുമോദനം. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ഉപഹാരം കൈമാറി. സീമ നാരോന്റവിട, ഹാജറ പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു. ഫായിസിന് എൻ.ഐ.ടി.യിൽ ഒന്നാംറാങ്കോടെയാണ് ജൂനിയർ അസിസ്റ്റന്റായി നിയമനം ലഭിച്ചത്. മുംതസിറ എം.ബി.ബി.എസിന് ഉന്നതവിജയം നേടുകയും ചെയ്തിരുന്നു.