news
കുറ്റ്യാടി മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ചുമതലയേൽക്കൽ ചടങ്ങ് കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യുവജനങ്ങൾക്ക് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായ് ലംഘിക്കുകയാണെന്ന് എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് രാഹുൽ ചാലിലും സഹ ഭാരവാഹികളും ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇ.എം.അസ്ഹർ അദ്ധ്യക്ഷനായി. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബവിത്ത് മലോൽ, വി.പി.ദുൽഖിഫിൽ, കെ.എസ്.യു.ജില്ല പ്രസിഡന്റ് വി.ടി. സൂരജ്, എസ്.സുനന്ദ്, ബവിൻ ലാൽ, കെ.പി.മജീദ്, ജി.കെ.വരുൺ കുമാർ, സിദ്ദാർത്ഥ് നരിക്കൂട്ടുംചാൽ, അനൂജ് ലാൽ പ്രസംഗിച്ചു.