കോഴിക്കോട് : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോഴിക്കോട് ചേർന്ന ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം.
ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും ആവശ്യമായ സമയത്ത് സീറ്റിന്റെ കാര്യത്തിൽ വ്യക്തത വരുത്തുമെന്നും സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ യോഗ ശേഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അയോദ്ധ്യ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനോടുള്ള കോൺഗ്രസ് സമീപനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ബിൽക്കീസ് ബാനു കേസിലെ സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നതാണെന്ന് ജനറൽ സെക്രട്ടറി കാസീം ഇരിക്കൂർ പറഞ്ഞു.