news
സി എച് പൊക്കൻ അനുസ്മരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു.

മൊകേരി: സി.പി.എം കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗവും കെ.എസ്കെ.ടി.യു ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന സി എച്ച് പൊക്കന്റെ ആറാമത് അനുസ്മരണം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ശശീന്ദ്രൻ കുനിയിൽ അദ്ധ്യക്ഷനായി. സി.പി. എം കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ്, ഏരിയ കമ്മിറ്റി അംഗം പി നാണു, സി പി പ്രവിത്ത് എന്നിവർ പ്രസംഗിച്ചു. കെ ടി വിനോദൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൂടിയാട്ടത്തിൽ എ ഗ്രേഡ് നേടിയ ദേവജയെ ചടങ്ങിൽ അനുമോദിച്ചു.