kunnamangalamnews
കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമം ഫെസ്റ്റ് സി.പി. ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: സംഗമം ദശവാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സംഗമം വെൽഫെയർ സൊസൈറ്റി അയൽക്കൂട്ട ഫെസ്റ്റ് സംഘടിപ്പിച്ചു. ഇൻഫാക് സസ്റ്റയ്നബിൾ ഡെവലപ്പ്മെന്റ് സൊസൈറ്റി ജനറൽ സെക്രട്ടറി സി.പി. ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. പി.എം. ശരീഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ഇ.പി. അൻവർ സാദത്ത്, എം.കെ. സുബൈർ, എൻ.കെ. ഹുസൈൻ, ഫർസാന ഹമീദ്, അബ്ദുൽ ഹയ്യ്, കെ.കെ. അബ്ദുൽ ഹമീദ്, എം.പി. സമീർ, തസ്‌ലീം, ഇ.അമീൻ, എം.എ. സുമയ്യ, ഷൈനിബ ബഷീർ എന്നിവർ പ്രസംഗിച്ചു. എം.പി. ഫാസിൽ എ പ്ലസ് അയൽക്കൂട്ട പ്രഖ്യാപനം നടത്തി. ഫിദ ജാബിർ ആരോഗ്യ ക്ലാസ് എടുത്തു.