കോഴിക്കോട്: സ്വാമി വിവേകാനന്ദ ജയന്തി ആഘോഷത്തിന്റെ ഭാഗമായി 12 മുതൽ ഫെബ്രുവരി മൂന്നു വരെ നീളുന്ന ദേശീയ യുവജന ദിനാഘോഷം സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് 12ന് വൈകുന്നേരം 4.30ന് ബീച്ചിൽ വിദ്യാർത്ഥി യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 'റൺ ഫോർ നാഷൻ' കൂട്ടയോട്ടത്തോടെ തുടക്കമാകും. വോളിബോൾ താരവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന വിപിൻ. എം. ജോർജ് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി മൂന്നിന് സമാപന ചടങ്ങ് പ്രൊഫഷണൽ വിദ്യാർഥികളെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് 'അവെയ്ക്ക് യൂത്ത് ഫോർ നാഷൻ' യുവ സംഗമം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.