img20240109
ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.ടി.സി.അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ: പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ പാർട്ട്‌ ടൈം ലൈബ്രേറിയൻ തസ്തികയിൽ താത്കാലിക നിയമനത്തിന് വൻതുക കോഴ വാങ്ങാൻ നടത്തിയ നീക്കത്തിൽ വ്യാപകപ്രതിഷേധം. ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊടിയത്തൂർ പഞ്ചായത്ത്‌ ഓഫിസിലേക്ക് പ്രതിഷേധമാർച്ച്‌ നടത്തി. കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ സി. ടി .സി അബ്ദുല്ല ഉദ്‌ഘാടനംചെയ്തു. പി. കെ. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.അരുൺ സ്വാഗതവും അഖിൽ കണ്ണാംപറമ്പിൽ നന്ദിയും പറഞ്ഞു.പി. മുഹമ്മദ്‌ ആഷിഖ്,പ്രവീൺ ലാൽ,മുഹമ്മദ്‌ ഷാമിൽ,ജെറിൻ ജോൺസൺ, എ കെ രതീഷ് എന്നിവർ നേതൃത്വം നൽകി. എൽ. ഡി. എഫ് ചൊവ്വാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും.