കോഴിക്കോട് : പത്മശ്രീ ഹരിഹരന്റെ ഗസൽ ആലാപനത്തിലെ അര നൂറ്റാണ്ട് കോഴിക്കോട് ആഘോഷിക്കുന്നു.
25 ന് വൈകീട്ട് 6.30 ന് കാലിക്കറ്റ് ട്രെയ്ഡ് സെന്ററിലാണ് പരിപാടി. ഹരിഹരന്റെ ജീവിതത്തിന്റെ വിവിധ ഏടുകളിലൂടെയുള്ള തീർത്തും വ്യത്യസ്തമായ ഒരനുഭവം ശ്രോതാക്കൾക്ക് നൽകുക കൂടി ചെയ്യുന്നതായിരിക്കും ബെ മിസാൽ എന്ന പരിപാടിയെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട്ട് നിന്ന് തുടക്കം കുറിക്കുന്ന ഹരിഹരന്റെ ഗസൽ ലോകത്ത് 50 വർഷം പൂർത്തിയാക്കുന്ന ഈ സംഗീത സായാഹ്‌ന പരിപാടി വരും മാസങ്ങളിൽ കൊച്ചി, ബംഗളൂരു, ദുബായ്, ബഹ്രൈൻ, ഖത്തർ എന്നിവിടങ്ങളിലും നടക്കും. ഹരിഹരൻ സൗഹൃദ കൂട്ടായ്മയാണ് പരിപാടിക്ക് പിന്നിൽ.