 
കോഴിക്കോട്: ബാസ്ക്കറ്റ്ബോൾ ലവേർസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിക്കുന്ന ഏഴാമത് കല്യാൺകേന്ദ്ര ഓൾ കേരള ഇന്റർ സ്‌കൂൾ ബാസ്ക്കറ്റ്‌ബോൾ ടൂർണമെന്റ് 12 മുതൽ 14 വരെ മാനാഞ്ചിറ മൈതാനിയിലെ ഡോ. സി.ബി.സി. വാരിയർ ഫ്ളഡ് ലിറ്റ് കോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 12ന് വൈകുന്നേരം 4.30ന് ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ബാസ്ക്കറ്റ്ബോൾ ലവേഴ്‌സ് അസോസിയേഷൻ കോഴിക്കോട് സെക്രട്ടറി ജോൺസൺ ജോസഫ്, ജില്ലാ ട്രഷറർ എം. പ്രവീൺ, വി.പി.എച്ച്. കബീർ, ദിനേശ് പങ്കെടുത്തു.