film
ചലച്ചിത്രമേള

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിച്ച ഒരാഴ്ച നീണ്ട ചലച്ചിത്രമേളയ്ക്ക് ഇന്ന്തിരശ്ശീല വീഴും.

ശ്രീ, വേദി തിയേറ്ററുകളിലായി 40 ഓളം സിനിമകൾ പ്രദർശിപ്പിച്ചു. ദിവസവും ഓപ്പൺഫോറവും നടന്നു.

ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, അശ്വനി ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരത്തോടെയാണ് മേള സംഘടിപ്പിച്ചത്. സമാപന സമ്മേളനം ഇന്ന് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. കുട്ട്യേടത്തി വിലാസിനി, വിജയൻ.വി നായർ, അജിത നമ്പ്യാർ,​ കെ.ജെ തോമസ് എന്നിവരെ ആദരിക്കും.