10
ഇരിങ്ങണ്ണൂരിൽ നടന്ന എയ്ഡ്സ് ബോധ വത്കരണ ക്ലാസ് ടി.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: നെഹ്‌റു യുവ കേന്ദ്രയും നവയുഗ കലാകായിക സമിതി ആൻഡ് ഗ്രന്ഥാലയം ഇരിങ്ങണ്ണൂരും സംയുക്തമായി എയ്ഡ്‌സ് ബോധവത്കരണവും പ്രതിരോധവും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോർഡിനേറ്റർ സനൂപ് അദ്ധ്യക്ഷത വഹിച്ചു. എടച്ചേരി ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത് ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഡാനിയ, നെഹ്‌റു യുവകേന്ദ്ര തൂണേരി ബ്ലോക്ക്‌ കോർഡിനേറ്റർ അതുൽ, എൻ.രജീഷ് എന്നിവർ പ്രസംഗിച്ചു . ടി.പി ജയേഷ് സ്വാഗതവും,നവനീത് കക്കുറയിൽ നന്ദിയും പറഞ്ഞു.