കുറ്റ്യാടി: സമഗ്രശിക്ഷയുടെ നേതൃത്വത്തിൽ ആദ്യമായി നടത്തിയ ഇൻക്ലൂസീവ് സ്പോർട്ട് സിൽ ഭിന്നശേഷി കുട്ടികൾ മിന്നും താരങ്ങളായി. സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ ആദ്യമായി കേരളത്തിൽ ഇംക്ലുസീവ് സ്പോർട്സ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കുന്നുമ്മൽ ബി.ആർ.സി ഇത്തരമൊരു സ്പോർട്സ് സംഘടിപ്പിച്ചത്. കുറ്റ്യാടി കെ.ഇ.ടി പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് അംഗം സബീന മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി പവിത്രൻ സെഡ് എ സൽമാൻ, ബിജു കെ.പി , റഷീദ്, സത്യജിത്ത്, സൗമ്യ, സുനിൽ പ്രസംഗിച്ചു. .