img20240110
മുക്കം നഗരസഭയുടെ വികസന സെമിനാർ ലിൻേറാ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: എല്ലാ വീടുകളിലും പൈപ്പ് വഴിശുദ്ധജലവിതരണം, മാലിന്യസംസ്കരണ തുടർപ്രവർത്തനം, അതിദാരിദ്ര്യനിർമ്മാർജ്ജനം,വയോക്ലബ് തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളടങ്ങിയ വാർഷിക പദ്ധതിക്ക് മുക്കം നഗരസഭയുടെ വികസന സെമിനാർ രൂപം നൽകി. സെമിനാറിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം. എൽ. എ നിർവഹിച്ചു .നഗരസഭ ചെയർമാൻ പി. ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ജെ. ജസിത പദ്ധതി വിശദീകരിച്ചു. വൈസ് ചെയർപേഴ്സൺ കെ. പി.ചാന്ദ്നി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ. സത്യനാരായണൻ, വി.കുഞ്ഞൻ, കൗൺസിലർമാരായ എം. മധു, ഗഫൂർ കല്ലുരുട്ടി, എം.ടി. വേണുഗോപാലൻ, ഫാത്തിമ കൊടപ്പന എന്നിവർ പ്രസംഗിച്ചു.