കോഴിക്കോട്: ക്രിസ്‌മസ്-പുതുവത്സര കാലത്ത് ലഹരിക്കടത്തിന് തടയിടാൻ എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ രജിസ്റ്റർ ചെയ്തത് 201 കേസുകൾ.ഡിസംബർ അഞ്ചു മുതൽ ജനുവരി മൂന്നുവരെ എക്സൈസ് കമ്മിഷണറുടെ മേൽനോട്ടത്തിലായിരുന്നു ലഹരിവേട്ട. 123 പേർ അറസ്റ്റിലായി. 163 അബ്കാരി കേസുകളിലായി 82 പേരും നാർക്കോട്ടിക് ഡ്രഗ് വിഭാഗത്തിൽ 41 കേസുകളിലായി 41 പേരുമാണ് പിടിയിലായത്. തൊണ്ടി മുതലായി 3700 രൂപയും ലഭിച്ചു. ലഹരി വേട്ടയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, സ്ട്രൈക്കിംഗ് ഫോഴ്സ്, രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിന് ഇന്റലിജൻസ് ടീം എന്നിവയുമുണ്ടായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതിനാൽ ഇത്തരം തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ക്യാമ്പുകളിലും മിന്നൽ പരിശോധനകളും നടന്നു. കർണാടക, മാഹി എന്നിവിടങ്ങളിൽ നിന്ന് ലഹരി മരുന്നുകൾ വൻ തോതിൽ എത്താൻ സാധ്യതയുള്ളതിനാൽ ബോർഡിംഗ് പട്രോളിംഗ്, ഹൈവേ പട്രോളിംഗ്, ബൈക്ക് പട്രോളിംഗ് എന്നിവയും ശക്തമായിരുന്നു.
@കേസുകൾ
അബ്കാരി: 163
മയക്കുമരുന്ന്: 41
പുകയില ഉത്പന്നങ്ങൾ കടത്ത്: 232
@ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
വാഷ് -6960 ലിറ്റർ
വിദേശ നിർമിത മദ്യം - 346,7 ലിറ്റർ
കഞ്ചാവ് -1.207 കിലോ
പുകയില ഉത്പ്പന്നങ്ങൾ -22.420 കിലോ
ചാരായം- 107 ലിറ്റർ
എം.ഡി.എം.എ- 260.857 ഗ്രാം
ഹാഷിഷ് ഓയിൽ- 42.600 ഗ്രാം
ബ്രൗൺ ഷുഗർ- .59 ഗ്രാം
മാഹി മദ്യം- 200
പിടികൂടിയ പുകയില ഉത്പന്നങ്ങൾ- 22.420 കിലോ
മെത്താംഫിറ്റമിൻ- .835ഗ്രാം