dance
dance

കൊയിലാണ്ടി: കലാലയം സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഞ്ചാമത് പരിപാടി, അഖിലകേരള നൃത്തോത്സവം നാളെയും മറ്റന്നാളും കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ നടക്കും. നാളെ തെരഞ്ഞെടുത്ത നൃത്ത വിദ്യാർത്ഥികൾക്കുള്ള ഏകദിന നൃത്തപഠന ശിബിരം ഭരതാർണവം നടക്കും.
രണ്ടു ദിവസങ്ങളിലായി വൈകീട്ട് ആറുമണി മുതൽ കേരളത്തിനകത്തും പുറത്തുമുള്ള 18 ഓളം അതിഥി നൃത്തസംഘങ്ങൾ നൃത്തപരിപാടികൾ അവതരിപ്പിക്കും. 14ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. . സുനിൽ തിരുവങ്ങൂർ, യു.കെ രാഘവൻ, ശിവദാസ് കാരോളി, കെ ശ്രീനിവാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു