ottam
കൂട്ടയോട്ടം

കോഴിക്കോട്: നാഷണൽ യൂത്ത് ഡേ സെലിബ്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിവേകാനന്ദ ജയന്തി-യുവജന ദിനാഘോഷ പരിപാടി 'അവെെയ്ക്ക് 2024' ന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട്ബീച്ചിൽ കൂട്ടയോട്ടം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

'റൺ ഫോർ നാഷൻ' പേരിട്ടിരിക്കുന്ന പരിപാടി നെഹ്റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നിവയുമായി സഹകരിച്ചാണ് നടത്തുക. കൂട്ടയോട്ടം വോളിബോൾ താരവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന വിബിൻ എം.ജോർജ് ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി മൂന്നിന് നടക്കുന്ന സമാപന ചടങ്ങിൽ യുവസംഗമവും നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.