ayodya
jotsyam

കോഴിക്കോട്: ജ്യോതിഷാചാരം അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലും ബാധകമെന്ന് പണിക്കർ സർവീസ് സൊസൈറ്റി കണിയാർ ട്രസ്റ്റ് സംസ്ഥാന ചെയർമാൻ ബേപ്പൂർ മുരളീധരപണിക്കർ. ലോകത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠാചടങ്ങ് ജ്യോതിഷ വിധി പ്രകാരമാണ്, ഈ രീതിയല്ല അയോദ്ധ്യയിലെങ്കിൽ തിരുത്തണം. പ്രതിഷ്ഠാ ചടങ്ങിൽ വിശ്വാസികൾ പങ്കെടുക്കുന്നത് കടമയാണെന്നും ബേപ്പൂർ മുരളീധര പണിക്കർ അഭിപ്രായപ്പെട്ടു.

പ്രതിഷ്ഠാ ചടങ്ങിൽ രാഷ്ട്രീയം കലർത്തരുത്. എതിർക്കുന്നത് സ്വാർത്ഥതയ്ക്കും രാഷ്ട്രീയ ലാഭത്തിനും വേണ്ടിയാണ്. ട്രസ്റ്റ് എടുക്കുന്ന തീരുമാനം പൊതു അംഗീകാരമാക്കും. ഈ നിലപാട് സ്വീകരിക്കുന്നത് ഈശ്വര വിശ്വാസത്തിന്റെ പേരിലാണ് എന്നതും അശ്വാസമാണ്. ജ്യോതിഷ വിധി പ്രകാരമാണ് എല്ലാ ക്ഷേത്രങ്ങളുടെയും നിർമ്മിതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ ചെലവൂർ ഹരിദാസൻ പണിക്കർ , അനിൽ പണിക്കർ , വിജീഷ് പണിക്കർ , മനോജ് പണിക്കർ , രാജാമണി , കാക്കശ്ശേരി രവീന്ദ്ര പണിക്കർ എന്നിവർ പ്രസംഗിച്ചു.