 
കുറ്റ്യാടി: വന്യമ്യഗ ശല്യങ്ങളിൽ നിന്നു കർഷകരെ സംരക്ഷിക്കുക റബ്ബറിന് താങ്ങുവില വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് മരുതോകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി അംഗം കെ.ടി ജെയിംസ് ഉദ്ഘാടനം ചെയ്തു. കോവുമ്മൽ അമ്മദ്അദ്ധ്യക്ഷത വഹിച്ചു . കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മൊയ്തു കോരൻങ്കോട്ട്. ജമാൽ കോരങ്കോട്ട് ശ്രീധരൻ കക്കട്ട് പി കെ സുരേന്ദ്രൻ, മുകുന്ദൻ മരുതോങ്കര കെ.ജെ തോമസ് ബീന ആലക്കൽ കെ കെ പാർത്ഥൻ, ബിന്ദു കുരാറ കെ സി കൃഷ്ണൻ കുട്ടിക്കുന്നുമ്മൽ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.