news
അക്ബർ കക്കട്ടിൽ അവാർഡ് ദാന ചടങ്ങിന്റെ സ്വാഗതസംഘയോഗം ശത്രുഘ്നൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: അക്ബർ കക്കട്ടിൽ അവാർഡ് ദാനച്ചടങ്ങും അനുസ്മരണവും ഫെബ്രുവരി 17 ന് കുറ്റ്യാടിയിൽ നടക്കും. ഇതിനായി ചേർന്ന സംഘാടക സമിതി രൂപീകരണയോഗം അക്ബർ ട്രസ്റ്റ് ചെയർമാൻ ശത്രുഘ്നൻ ഉദ്ഘാടനം ചെയ്തു. എൻ.പി. ഹാഫിസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു., പി.കെ.പാറക്കടവ്, പി. ഹരീന്ദ്രനാഥ്, ജയചന്ദ്രൻ മൊകേരി, പി.പി. വാസുദേവൻ, സെഡ്. എ. സൽമാൻ , നവാസ് മൂന്നാംകൈ, വി.പി.റഫീഖ്, ലക്ഷ്മി ദാമോദർ എന്നിവർ സംസാരിച്ചു. കെ.ടി. സൂപ്പി സ്വാഗതവും ബാലൻ തളിയിൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. ഹരീന്ദ്രനാഥ് (ചെയർമാൻ), ബാലൻ തളിയിൽ (ജനറൽ കൺവീനർ).