img20240111
വിദ്യാർത്ഥികൾ നിർമ്മിച്ച സ്നേഹാരാമം നഗരസഭ ചെയർമാൻ പി.ടി. ബാബു നാടിന് സമർപ്പിക്കുന്നു

മുക്കം: മലിനമായ ചുറ്റുപാടിൽ കാടുമൂടി കിടന്ന പ്രദേശത്ത് വിദ്യാർത്ഥികൾ ഒരുക്കിയ 'സ്നേഹാരാമം' നാടിനു സമർപ്പിച്ചു. തെച്ച്യാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ മുക്കം നഗരസഭ രണ്ടാംവാർഡിൽ നടുകിൽ പ്രദേശത്ത് സേനഹാരാമം ഒരുക്കിയത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ ഒരുക്കിയ സേനഹാരാമത്തിൽ ഇരിപ്പിടങ്ങൾ സജ്ജീകരിക്കുകയും പൂച്ചെടികൾ വച്ച് അലങ്കരിക്കുകയും ചെയ്തു. സ്നേഹാരാമത്തിന്റെ സമർപ്പണം മുക്കം നഗരസഭ ചെയർമാൻ പി. ടി. ബാബു നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രഫ.വി. സലീന അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ മുഖ്യാതിഥിയായി. അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ് , സി.കെ.അഹമ്മദു കുട്ടി, എ.സവിനു, ഷഹബ , ജംഷിദമോൾ , സന ഫാത്തിമ, ഷഹർബാൻ, ആമിന സാലിഹ , അസ്ന , സൂര്യ സതീഷ് , ഹസ്ന ലുലു, ഷഹാന , ഫാത്തിമ എന്നിവർ നേതൃത്വം നൽകി.