 
വടകര: ജനകീയാസൂത്രണ പദ്ധതി 2023-24 സാമ്പത്തിക വർഷത്തിലെ ഹരിത സമൃദ്ധി വാർഡുകളിലേക്കുള്ള പച്ചക്കറി തൈകൾ വിതരണം നടന്നു. ഒരു ലക്ഷം തൈകളാണ് ഈ സാമ്പത്തികവർഷത്തിൽ വിതരണം ചെയ്യുന്നത്. പഞ്ചായത്ത് തല ഉദ്ഘാടനം എട്ടാം വാർഡിൽ പ്രസിഡന്റ് പി.ശ്രീജിത്ത് കർഷകനായ വി.വി കൃഷ്ണന് നൽകി നിർവഹിച്ചു. വാർഡ് മെമ്പർ ജൗഹർ വെള്ളികുളങ്ങര അദ്ധ്യക്ഷനായി. കർമ്മസേന അംഗം നിസാർ കണ്ണൂക്കര വാർഡ് വികസന സമിതി അംഗങ്ങളായ സി എച്ച് ഉമ്മർ, നാസർ മഞ്ചാംകുനി, ഗംഗാധരൻ കെ കെ, ബാബു കക്കാട്ട്, കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി ഓഫീസർ അതുൽ സ്വാഗതം പറഞ്ഞു.