കോഴിക്കോട് : പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയർ സംഗമം സംഘടിപ്പിക്കുന്നു. 15ന് കണ്ടംകുളം ജൂബിലി ഹാളിലാണ് പരിപാടി. മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കിടപ്പു രോഗി പരിചരണം കൂടുതൽ കാര്യക്ഷമമാക്കുന്നത്തിന് യു.എൽ ടെക്നോളജി സൊല്യൂഷൻ തയ്യാറാക്കിയ സൗജന്യ സോഫ്റ്റ് വെയർ ഉപദേശക സമിതി ചെയർമാൻ പി. മോഹനൻ യു.എൽ.സി.സി ഡയറക്ടർ ഡോ. എം.കെ. ജയരാജിൽ നിന്ന് ഏറ്റുവാങ്ങും. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ, പി .അജയ് കുമാർ, സനാഫ് പാലക്കണ്ടി, സുരേന്ദ്രൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.