കോഴിക്കോട്: എക്‌സൈസ് വകുപ്പ് വിമുക്തി മിഷൻ ചലഞ്ച് ആക്സെപ്റ്റഡ് ജില്ലാ തല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് മത്സരം നടത്തി. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നുള്ള മത്സരത്തിലെ വിജയികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. പുറക്കാട്ടിരി റിവർ സൈഡ് സോക്കറിൽ നടന്ന മത്സരത്തിൽ കല്ലായി ഗവൺമെന്റ് ഗണപത് ഹയർ സെക്കൻഡറി സ്‌കൂൾ ചാമ്പ്യൻമാരായി. ചേളന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി റണ്ണേഴ്സപ്പായി. പി. സുരേഷ് ട്രോഫികൾ വിതരണംചെയ്തു. കെ.സന്തോഷ് കുമാർ മത്സരം നിയന്ത്രിച്ചു. സന്തോഷ് ചെറുവോട്ട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിയ അദ്ധ്യക്ഷത വഹിച്ചു. എൻ.ജലാലുദ്ധീൻ, ഷഫീഖലി ടി, എൻ. സുജിത് എന്നിവർ പ്രസംഗിച്ചു.