വടകര: ചോമ്പാൽ ബി.ഇ.എം യു.പി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം ഇന്ന് രാവിലെ ഒമ്പതു മുതൽ സ്‌കൂളിൽ നടക്കുമെന്ന് ഓൾഡ് സ്‌റ്റുഡൻസ് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൂർവ വിദ്യാർത്ഥി സംഗമം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ റവ. സുനിൽ പുതിയാട്ടിൽ മുൻ അദ്ധ്യാപകരെ ആദരിക്കും. 95 വയസ്സുള്ള പൂർവ വിദ്യാർത്ഥി ബെഞ്ചമിൻ ജോൺ എടച്ചേരിയെ ആദരിക്കും. വാർത്താസമ്മേളത്തിൽ എം വി ജയപ്രകാശ്, ഇസ്മയിൽ കേളോത്ത്, കെ ലീല, ഹാരിസ് മുക്കാളി, കെ പി ജയപ്രദീഷ്, വി പി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.