 
ബാലുശ്ശേരി: എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ബാക്ക് അപ്' ന്റെ ഭാഗമായി ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, വി .എച്ച്. എസ്. സി.വിഭാഗത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വോളിബാൾ അക്കാദമികളുടെ ഉദ്‌ഘടനവും നടന്നു. ചടങ്ങുകൾ അഡ്വ. എം. കെ .സച്ചിൻദേവ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് സജിൽ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. വി.പി. അഖിലേഷ്, കെ.കൃഷ്ണകുമാർ, കെ. ബാഹുലേയൻ, കെ.പി. ഷറീന,പി.രജനിസോണി എന്നിവർ പ്രസംഗിച്ചു. പ്രധാനദ്ധ്യാപിക എം. സിന്ധു സ്വാഗതം പറഞ്ഞു