കോഴിക്കോട്: ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ വുമൺസ് ലീഗ് മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്ക് സമനില. കർണാടക കിക്ക് സ്റ്രാർട്ട് എഫ്.സിയോടാണ് സ്വന്തം മൈതാനത്ത് ഗോകുലം ഗോൾ രഹിത സമനില വഴങ്ങിയത്. കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോകുലത്തിന് ഗോൾ നേടാൻ സാധിച്ചില്ല. അഞ്ച് കളികളിൽ നിന്നായി എട്ട് പോയിന്റ് മാത്രമുള്ള മുൻ ചാമ്പ്യന്മാർ പോയിന്റ് പട്ടികയിൽ മൂന്നാമതാണ്. നാല് കളികളിൽ നിന്ന് പത്ത് പോയിന്റുള്ള കിക്ക് സ്റ്റാർട്ട് എഫ്.സി രണ്ടാമതാണ്. നാല് കളികളിൽ നിന്നായി 12 പോയിന്റ് നേടിയ ഒഡീഷ എഫ്.സിയാണ് ഒന്നാമത്.