news
അഡ്വ: കെ.പ്രവീൺ കുമാർ പ്രസംഗിക്കുന്നു.

കുറ്റ്യാടി: ലീഡർ കെ കരുണാകരൻ സ്മാരക ഫണ്ട് ശേഖരണവുമായി ബന്ധപ്പട്ട് കുറ്റ്യാടിയിൽ നടന്ന ബ്ലോക്ക് കോൺഗ്രസ് നേതൃതല യോഗം ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രൻ . കെ.ടി. ജയിംസ്, പ്രമോദ് കക്കെട്ടിൽ, നിജേഷ് അരവിന്ദ്, ഇ.വി.രാമചന്ദ്രൻ എലിയാറ ആനന്ദൻ, പി.കെ.സുരേഷ്, കെ പി അബ്ദുൾ മജീദ്,സി കെ രാമചന്ദ്രൻ, ദാമോദരൻ കണ്ണോത്ത്, ജമാൽ മൊകേരി ,എം.വിജയൻ , പി.പി. ആലിക്കുട്ടി , ടി കെ അശോകൻ, പി പി അശോകൻ, പി പി ദിനേശൻ, മംഗലശ്ശേരി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു