
കോഴിക്കോട്: എം.ടി.വാസുദേവൻ നായർ ഉദ്ദേശിച്ചത് ആരെയാണെന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും പറഞ്ഞത് ഡൽഹിയിലും തിരുവനന്തപുരത്തും ഉള്ളവരെക്കുറിച്ചാണെന്നും ശശി തരൂർ എം.പി പറഞ്ഞു. അധികാരത്തിൽ ഉള്ളവരോട് ഭക്തി പാടില്ലെന്ന് അംബേദ്കർ പണ്ടേ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ നേതാവിനെ ദൈവമായി കണ്ടാൽ രാജ്യം പിഴയ്ക്കുമെന്നും കേരള ലിറ്ററേച്ചർ ഫെസ്റ്റിനെത്തിയ തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്നാണ് എക്കാലത്തെയും നിലപാട്. ഇത്തവണ കൂടി മത്സരിച്ച ശേഷം യുവാക്കൾക്കായി മാറണമെന്നാണ് ആഗ്രഹം. ഇന്ത്യ മുന്നണി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഓരോ സംസ്ഥാനത്തെയും സാഹചര്യം വ്യത്യസ്തമാണെന്നും തരൂർ പറഞ്ഞു.