swimming
വടകരയിൽ വിദ്യാർത്ഥികളുടെ നീന്തൽ പരിശീലന പരിപാടിയിൽ നഗരസഭാ അധ്യക്ഷ കെ.പി ബിന്ദു സംസാരിക്കുന്നു

വടകര: നഗര സഭയുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിലെ സ്കൂളുകളിൽ 5,6 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു. മുങ്ങിമരണങ്ങൾ വാർത്തകളാകുന്ന സാഹചര്യത്തിൽ രക്ഷപ്പെടാനും രക്ഷകരാവാനും വേണ്ടിയാണ് പരിശീലന പരിപാടി. മൂന്നു വയസ്സുമുതൽ ഓളപ്പരപ്പിൽ വിസ്മയം തീർത്ത റെന ഫാത്തിമ എന്ന അഞ്ചു വയസ്സുകാരി ഉദ്ഘാടനം ചെയ്തു. നഗരസഭാ അദ്ധ്യക്ഷ കെ പി ബിന്ദു അദ്ധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജിത പതേരി, എൻ കെ പ്രഭാകരൻ, പ്രജിത എ പി, സിന്ധു പ്രേമൻ എന്നിവർ പ്രസംഗിച്ചു. വൈസ് ചെയർമാൻ പി സജീവ് കുമാർ സ്വാഗതവും നഗരസഭാ സെക്രട്ടറി എം‌.കെ ഹരീഷ് നന്ദിയും പറഞ്ഞു.