1
1

കോഴിക്കോട്:ഞെളിയൻ പറമ്പിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ ഭാവിയെന്തെന്ന കാര്യത്തിൽ വ്യക്തതയില്ലാതെ കോർപ്പറേഷൻ. 250 കോടിയുടെ വേസ്റ്റ്ടു എനർജി പ്ലാന്റിന് പകരം വാതക പ്ലാന്റ് നടപ്പാക്കാനാൻ കോർപ്പറേഷൻ ശ്രമം നടത്തുന്നുണ്ടെങ്കിലും പദ്ധിതി നിയമക്കുരുക്കിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ്.
വേസ്റ്റ്ടു എനർജി പ്ലാന്റ് നിർമ്മിക്കുന്നതിന് മുന്നോടിയായി പ്ലാന്റിലുണ്ടായിരുന്നു മാലിന്യം ബയോമൈനിംഗും ക്യാപ്പിംഗും നടത്തി സംസ്‌കരിക്കാനുള്ള കോർപ്പറേഷനുമായുള്ള കരാർ തുടർച്ചയായി സോണ്ട ഇൻഫ്രാടെക്ക് ലംഘിക്കുകയായിരുന്നു. ഈപ്രവൃത്തിയ്ക്ക് ശേഷം നടപ്പാക്കേണ്ട വേസ്റ്റ്ടു എനർജിപ്ലാന്റിനായുള്ള പ്രാഥമിക നടപടികൾ പോലുമുണ്ടായില്ല.

ഇതെ തുടർന്ന് യു.ഡി.എഫ് തദ്ദേശസ്വയംഭരണ മന്ത്രി എം.പി. രാജേഷിന് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. കരാർ നീട്ടികൊണ്ടുപോവുകയും പ്രവൃത്തി പൂർത്തിയാക്കാതിരിക്കുകയും ചെയ്ത സോണ്ടയെ സംരക്ഷിച്ചത് എന്തിനെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഞെളിയം പറമ്പിൽ ബയോ മൈനിംഗ് ക്യാപ്പിംഗ് പ്രവൃത്തി നടത്തുന്നതിന് 7.77കോടിയുടെ കരാറാണ് 2019 ൽ സോണ്ടയുമായി കോർപ്പറേഷനുണ്ടാക്കിയത്. ആറ് തവണ കരാർ കാലാവധി നീട്ടി നൽകിയിട്ടും പ്രവൃത്തി ഭാഗികമായി മാത്രമാണ് നടത്താൻ കഴിഞ്ഞത്. അതേസമയം സോണ്ടയ്ക്ക് ജി.എസ്.ടി ഉൾപ്പെടുത്തി പണം നൽകിയത് ചട്ടവിരുദ്ധമാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. 2019 ഡിസംബർ 10നാണ് കോർപ്പറേഷൻ സോണ്ടയുമായി കരാറുണ്ടാക്കിയത്. പ്രവൃത്തിയിൽ നിന്ന് സോണ്ട ഏകപക്ഷീയമായി പിന്മാറിയതോടെ കളക്ടറുടെ നിർദ്ദേശ പ്രകാരം കോർപ്പറേഷന് മലിന്യം ഷീറ്റിട്ട് മൂടേണ്ടി വന്നു.ഇതിനായി 21.5ലക്ഷം ചെലവായി.പദ്ധതി നീട്ടിക്കൊണ്ട് പോയതിന് 38.8ലക്ഷം സോണ്ടയ്ക്ക് കോർപ്പറേഷൻ പിഴയിട്ടിരുന്നെങ്കിലും അത് അടച്ചിട്ടുമില്ല.സംസ്ഥാനസർക്കാർ അഭിമാന പദ്ധതിയായി കൊണ്ടു വന്ന വേസ്റ്റ്ടു എനർജി പ്ലാന്റിൽ നിന്ന് പിന്നാക്കം പോയെങ്കിലും കാരാർ റദ്ദാക്കിയിട്ടില്ല.ഗെയിലുമായി സഹകരിച്ചാണ് വാതകപ്ലാന്റിനായുള്ള ശ്രമം കോർപ്പറേഷൻ നടത്തിയെതെങ്കിലും സർക്കാർ തീരുമാനം നിർണായകമാണ്. സോണ്ടയുമായുള്ള കരാർ റദ്ദാക്കിയതിന് ശേഷം ഇക്കാര്യത്തിൽ നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.