1
1

കോഴിക്കോട് : കമ്പോളവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്‌ക്കാരിക മേഖലയെ അതിൽ നിന്ന് മോചിപ്പിക്കാൻ ശക്തമായ ഇടപെടലുകളുണ്ടാവണമെന്ന് മുൻമന്ത്രി മുല്ലക്കര രത്നാകരൻ. നാടകപത്രപ്രവർത്തന രംഗത്തെ മഹാപ്രതിഭകളായ തോപ്പിൽ ഭാസി കാമ്പിശ്ശേരി കരുണാകരൻ എന്നിവരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു മുല്ലക്കര രത്നാകരൻ.ചടങ്ങിൽ ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി. വി .ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഒ. കെ. മുരളീകൃഷ്ണൻ, അനിൽ മാരാത്ത്, പി. കെ. നാസർ, സി .പി. സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. എ. ജി. രാജൻ സ്വാഗതവും പി. ടി. സുരേഷ് നന്ദിയും പറഞ്ഞു.