നാദാപുരം:കെ. പി.എസ്.ടി.എ. നാദാപുരം ഉപജില്ലാ സമ്മേളനം നാദാപുരം എം.വൈ. എം. ഓഡിറ്റോറിയത്തിൽ കെ. പി.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ഇ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, റവന്യൂ ജില്ലാ സെക്രട്ടറി ടി. കെ.പ്രവീൺ, റവന്യൂജില്ലാ ട്രഷറർ ടി.ടി. ബിനു, പി. രഞ്ജിത്ത് കുമാർ, വി. സജീവൻ, ഹാരിസ് കെ, കെ. മാധവൻ, പി. രാമചന്ദ്രൻ, ടി.കെ. രമേശൻ, കെ.കെ. സജീവ്കുമാർ, പി.പി. രാജേഷ്, റിനീഷ് വി വി, എന്നിവർ പ്രസംഗിച്ചു. സബ്ജില്ലാ സെക്രട്ടറി അഖിൽ സി.പി. സ്വാഗതവും ട്രഷറർ എസ്.എൻ. ദീപ്തിഷ് നന്ദിയും പറഞ്ഞു.