 
വടകര: സ്ത്രീകൾക്കെതിരെ പരാക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കരാട്ടെ പരിശീലത്തിലൂടെ സ്വയം സുരക്ഷ ഒരക്കി ഏറാമല ഗ്രാമ പഞ്ചായത്ത് . 10 മുതൽ 22 വയസ് വരെയുള്ള യുവതികൾക്കാണ് പരിശീലനം . കുന്നുമ്മക്കര , ഏറാമല, ഓർക്കാട്ടേരി, കാർത്തികപ്പള്ളി എന്നീ കേന്ദ്രങ്ങളിലായി പരിശീലനം നടത്തും. ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ടി.പി. മിനിക നിർവഹിച്ചു. ഷുഹൈബ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജസീല. വി.കെ, ടി.എൻ റഫീഖ്, ഗിരിജ കളരിക്കുന്നുമ്മൽ, കെ.പി സിന്ധു , സീമ തൊണ്ടായി, രമ്യ കണ്ടിയിൽ പ്രസംഗിച്ചു. ജി.രതീഷ് സ്വാഗതം പറഞ്ഞു.