കുറ്റ്യാടി: കളക്ഷൻബത്ത സമ്പ്രദായം അവസാനിപ്പിച്ച് നിയമാനുസൃത വേതനം ലഭ്യമാക്കണമെന്നും മുഴുവൻ ബസുകളിലും ക്ലീനർമാരെ നിയമിക്കണമെന്നും പ്രൈവറ്റ് ബസ് ആൻഡ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കുന്നുമ്മൽ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു. ശരത്ത് തൊട്ടിൽപ്പാലം അദ്ധ്യക്ഷനായി. കെ ടി കുമാരൻ, സുധാകരൻ പാലേരി, അഭിലാഷ്, എ സതീശൻ, ഇ പ്രദീപ്കുമാർ, വി.പി വിജയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സനീഷ് തയ്യിൽ ( സെക്രട്ടറി) സി കെ സതീശൻ ( പ്രസിഡന്റ് ) കെ ടി കുമാരൻ ( ട്രഷറർ ).